കുവൈത്ത് സിറ്റി: പ്രവാസി മലയാളിക്ക് നഷ്ടമായത് വൻ തുക. കഴിഞ്ഞ ദിവസം കുവൈത്ത് പ്രവാസിയായ മാവേലിക്കര സ്വദേശിക്കാണ് വൻ തുക നഷ്ടമായത്. തുടരെ തടരെ പണം നഷ്ടമായ മെസേജുകൾ വരുന്നത് ശ്രദ്ധയിൽപെട്ട് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇദ്ദേഹം സംഭവം അറിഞ്ഞത്. എന്നാൽ, ഇദ്ദേഹത്തിന് മെസേജോ ഒടിപിയോ വന്നിട്ടില്ല. അതിനിടെ ഒമ്പത് ട്രാൻസാക്ഷനുകളിലായി ഇദ്ദേഹത്തിന്റെ 389 ദിനാർ നഷ്ടപ്പെട്ടിരുന്നു. ഉടൻ ബാങ്കിൽ വിളിച്ച് കാർഡ് ബ്ലോക്ക് ചെയുകയായിരുന്നു. ഇതോടെയാണ് തട്ടിപ്പ് അവസാനിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം തിരിച്ചുകിട്ടാനുള്ള നടപടികൾ ആരംഭിച്ചതായും ബാങ്ക് വ്യക്തമാക്കിയതായി മാവേലിക്കര സ്വദേശി പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR
Home
KUWAIT
ഒടിപിയും മെസേജും വന്നില്ല, പക്ഷേ പണം പോയി; കുവൈത്തിൽ പ്രവാസി മലയാളിക്ക് നഷ്ടമായത് വൻ തുക