കുവൈത്ത് സിറ്റി: കുവൈത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധപുലർത്തണമെന്ന് ഫയർഫോഴ്സ് അറിയിച്ചു. അപകടങ്ങൾക്ക് കാരണമാകുന്ന രീതിയിൽ വാഹനം ഓടിക്കരുത്. അടിയന്തര സാഹചര്യമുണ്ടായാൽ 112 എന്ന നമ്പറിൽ വിളിക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്ത് രണ്ടു ദിവസമായുള്ള മഴ ശനിയാഴ്ചയും തുടരും. വെള്ളിയാഴ്ച രാവിലെ മുതൽ വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചു. ചാറ്റൽ മഴ ആയിരുന്നെങ്കിലും ചിലയിടങ്ങളിൽ ശക്തിപ്പെട്ടു. ഇടയ്ക്കിടെ പെയ്ത മഴ അന്തരീക്ഷത്തെ തണുപ്പിച്ചു. രണ്ടു ദിവസമായി രാജ്യത്ത് കുറഞ്ഞ താപനിലയാണ്. രാത്രി കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. ശനിയാഴ്ചയും ഇടത്തരം മഴ തുടരുമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. ഇടിമിന്നലിനും സാധ്യതയുണ്ട്. ഞായറാഴ്ച പകലോടെ കാലാവസ്ഥ മെച്ചപ്പെടും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR
Home
KUWAIT
മഴയത്ത് വാഹനം ഓടിക്കുന്നവർ ശ്രദ്ധ പുലർത്തണം, സ്ഥിതിഗതികൾ വിലയിരുത്തി കുവൈത്ത് പ്രതിരോധ മന്ത്രാലയം