അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ ഉയർന്ന തുകയായ 46 കോടി നേടി മലയാളി യുവാവ്. പ്രിൻസ് കോലശ്ശേരി സെബാസ്റ്റ്യൻ ആണ് ഈ വൻ തുക സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ തൻ്റെ കുടുംബത്തെ പിന്തുണയ്ക്കാനും മക്കളുടെ ഭാവിയ്ക്കും പ്രിയപ്പെട്ടവർക്കായി കൂടുതൽ സുരക്ഷിതമായ ഭാവി കെട്ടിപ്പടുക്കാനും സമ്മാനത്തിന്റെ ഒരു പങ്ക് വഹിക്കുമെന്ന് പ്രിൻസ് പറയുന്നു. സമ്മാനത്തുക തൻ്റെ പത്ത് സഹപ്രവർത്തകരുമായി പങ്കിടുമെന്നും പ്രിൻസ് പറയുന്നു. ഒക്ടോബർ 4-നാണ് ‘197281’ എന്ന നമ്പറിലുള്ള ടിക്കറ്റ് വാങ്ങിയ പ്രിൻസിന് നവംബർ 3 ഞായറാഴ്ചയാണ് നറുക്കെടുത്തത്. ഭാര്യയ്ക്കൊപ്പം ഷാർജയിൽ താമസിക്കുന്ന പ്രിൻസ് രണ്ട് വർഷത്തിലേറെയായി ബിഗ് ടിക്കറ്റ് റാഫിൾ ടിക്കറ്റ് വാങ്ങുന്നുണ്ട്. ഫെസിലിറ്റിസ് എഞ്ചിനീയറായ പ്രിൻസ് കഴിഞ്ഞ എട്ട് വർഷമായി യുഎഇയിൽ താമസിമാക്കിയിരിക്കുകയാണ്. ഇന്ത്യയിലുള്ള കുടുംബത്തിനായി പണം ചെലവാക്കാനാണ് അദ്ദേഹത്തിന് താൽപര്യം. കുട്ടികളുടെ ഇപ്പോഴത്തെയും ഭാവിയിലെയും ആവശ്യങ്ങൾക്കായി തുക ചെലവാക്കുമെന്നും പ്രിൻസ് പറയുന്നു. തന്റെ വിജയത്തെ കുറിച്ച് സുഹൃത്തുക്കളിൽ നിന്നാണ് ആദ്യം കേട്ടത്. കേട്ടപ്പാടെ വിശ്വസിക്കാനായില്ല. ഷോ അവതാരകരായ റിച്ചഡിൽ നിന്ന് ബൗച്രയിൽ നിന്നും ഫോൺ കോൾ ലഭിച്ചപ്പോഴാണ് ഉറപ്പിച്ചത്, പ്രിൻസ് ലോലശ്ശേരി പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR
Home
KUWAIT
ആദ്യം കേട്ടത് സുഹൃത്തുക്കളിൽ നിന്ന്, വിശ്വസിക്കാനായില്ല; ബിഗ് ടിക്കറ്റിന്റെ 46 കോടി നേടി മലയാളി യുവാവ്