കുവൈത്ത് സിറ്റി: സമയപരിധി അവസാനിക്കുന്നതിന് മുൻപ് പ്രവാസികളെല്ലാം തന്നെ ബയോമെട്രിക് കേന്ദ്രങ്ങളിലെത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് മുന്നറിയിപ്പ്. ഈ വർഷം അവസാനം രജിസ്ട്രേഷനുള്ള സമയപരിധി അവസാനിക്കാനിരിക്കെ അതിനുള്ളിൽ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാത്തവർക്ക് സർക്കാർ, ബാങ്കിങ് ഇടപാടുകൾ തടസപ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 ഡിസംബർ 31 വരെയാണ് പ്രവാസികൾക്ക് ബയോമെട്രിക് രജിസ്റ്റർ ചെയ്യാൻ മന്ത്രാലയം അനുവദിച്ചിരിക്കുന്ന സമയം. കുവൈത്തിലെ ഏഴരലക്ഷത്തോളം പ്രവാസികൾ ബയോമെട്രിക് വിരലടയാളം രജിസ്റ്റർ ചെയ്യാൻ ഇനിയും ബാക്കിയുണ്ടെന്നാണ് കണക്ക്. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 754,852 പ്രവാസികൾ ഇനിയും രജിസ്റ്റർ ചെയ്യാൻ ബാക്കിയുണ്ട്. ഇതുവരെ 3,032,971 വ്യക്തികൾ ബയോമെട്രിക് ഫിംഗർ പ്രിന്റ് രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സമയപരിധി അടുക്കുമ്പോൾ, എല്ലാ കേന്ദ്രങ്ങളിലും തിരക്ക് അനുഭവപ്പെടുമെന്നതിനാൽ അവസാനത്തേക്ക് വരെ കാത്തുനിൽക്കാത്തതാണ് ഉചിതം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR
Home
KUWAIT
പ്രവാസികളുടെ ബാങ്കിങ് ഇടപാടുകൾ തടസപ്പെടും, ബയോമെട്രിക് രജിസ്റ്റർ ചെയ്യാത്തവർക്ക് മുന്നറിയിപ്പ്