തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. യുഎഇയിലേക്ക് പോകാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് സംഭവം. തിരുവനന്തപുരം രാജ്യാന്തര ടെർമിനലിൽ വെച്ചാണ് യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റത്. ഷാര്‍ജയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനാണ് ഈ ദാരുണാനുഭവം ഉണ്ടായത്. തുടര്‍ന്ന്, ഇദ്ദേഹത്തിന്റെ യാത്ര മുടങ്ങി. പത്തനംതിട്ട മാരാമണ്‍ സ്വദേശിയായ എബി ജേക്കബിനാണ് (56) തെരുവുനായയുടെ കടിയേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 6.10 നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകേണ്ടതായിരുന്നു ഇദ്ദേഹം. ലഗേജ് ട്രോളി എടുക്കുന്നതിനിടെയാണ് കാല്‍മുട്ടിന് താഴെയായി തെരുവുനായ കടിച്ചത്. ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി. യാത്രക്കാരന് ചികിത്സ ലഭ്യമാക്കിയെന്നും അടുത്ത ദിവസം യാത്രയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തിയെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. രാജ്യാന്തര ടെർമിനലിന്റെ വെയ്റ്റിങ് ഏരിയയിലെ തെരുവുനായ ശല്യം സംബന്ധിച്ചു ഏറെനാളായി പരാതി ഉണ്ടെങ്കിലും പരിഹാരമുണ്ടായിട്ടില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ…https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR
Home
KUWAIT
ഈ ഗൾഫ് രാജ്യത്തേക്ക് പോകാൻ നാട്ടിലെ എയർപോർട്ടിലെത്തിയ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു