കുവൈത്ത് സിറ്റി നിയമലംഘനങ്ങളും വിവിധ ക്രമക്കേടുകളും കണ്ടെത്തിയതിന് പിന്നാലെ 15 ചാരിറ്റി സംഘടനകളെ പിരിച്ചുവിട്ടു. സാമൂഹിക, കുടുംബ, ബാലാവകാശ മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. 12 സംഘടനകളെ നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചതിനും മൂന്ന് സംഘടനകളെ സ്ഥാപകരുടെ അഭ്യർഥന പ്രകാരവുമാണ് പിരിച്ചുവിട്ടതെന്ന് മന്ത്രാലയം അറിയിച്ചു. പിരിച്ചുവിടപ്പെട്ട ഭൂരിഭാഗം ചാരിറ്റികളും ചാരിറ്റികളുടെ അടിസ്ഥാന സംവിധാനത്തിലെ നിയമത്തിന് വിരുദ്ധമായി പ്രവർത്തിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR