പ്രവാസികളുടെ ഗതികേട്:യാ​ത്ര​ക്കാ​രെ വീണ്ടും വ​ല​ച്ച് എ​യ​ർ ഇ​ന്ത്യ

ദോ​ഹ: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ യാ​ത്ര​ക്കാ​രെ വ​ല​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് .ദോ​ഹ​യി​ൽ​നി​ന്നും കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കും, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നും ദോ​ഹ​യി​ലേ​ക്കും വെ​ള്ളി​യാ​ഴ്ച പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വിമാനമാണ് വൈ​കി​യ​തു കാ​ര​ണം യാ​ത്രാ​ദു​രി​തം നേ​രി​ട്ട​ത്.

നാ​ട്ടി​ൽ​നി​ന്നും വി​മാ​നം സ​മ​യ​ത്തി​ന് ദോ​ഹ​യി​ലെ​ത്താ​താ​യ​തോ​ടെ തി​രി​കെ​യു​ള്ള യാ​ത്ര​യും അ​നി​ശ്ചി​തത്തിൽ ആയി. കോ​ഴി​ക്കോ​ട്നി​ന്നും രാ​വി​ലെ 8.45ന് ​പ​റ​ന്നു​യ​രേ​ണ്ട ഐ.​എ​ക്സ് 375 വി​മാ​നം രാ​ത്രി 6.38നാ​ണ് പു​റ​പ്പെ​ട്ട​ത്. ഇ​തേ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11.50ന് ​കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ടേ​ണ്ട ഐ.​എ​ക്സ് 376 വി​മാ​നം അ​നി​ശ്ചി​ത​മാ​യി വൈ​കി​യ​ത് യാ​ത്ര​ക്കാ​രെ വട്ടംകറക്കി.

നേ​ര​ത്തേ അ​റി​യി​​പ്പൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ൽ രാ​വി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ യാ​ത്ര​ക്കാ​രാ​ണ് ദു​രി​ത​ത്തി​ലായി. ഒ​ടു​വി​ൽ രാ​ത്രി ഒ​മ്പ​തു മ​ണി​ക്കു ശേ​ഷ​മാ​ണ് ഈ ​വി​മാ​നം ഷെ​ഡ്യൂ​ൾ ചെ​യ്ത​ത്.വെ​ള്ളി​യാ​ഴ്ച​ത്തെ ക​ണ്ണൂ​ർ-​ദോ​ഹ ഐ.​എ​ക്സ് 773 വി​മാ​നം രാ​ത്രി 7.15നാ​ണ് ക​ണ്ണൂ​രി​ൽ നി​ന്നും പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, വി​മാ​നം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ​യാ​ണ് പുറപ്പെട്ടത്.

ഇ​തു​കാ​ര​ണ​മാ​ണ്, വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.20ന് ​ദോ​ഹ​യി​ൽ നി​ന്നും പു​റ​​പ്പെ​ടേ​ണ്ട ഐ.​എ​ക്സ് 774 വി​മാ​ന​ത്തി​ന്റെ യാ​ത്ര ശ​നി​യാ​ഴ്ച രാ​വി​ലെ ആ​റു മ​ണി​യി​ലേ​ക്ക് റീ ​ഷെ​ഡ്യൂ​ൾ ചെ​യ്ത​ത്. യാ​ത്ര​ക്കാ​ർ​ക്ക് നേ​ര​ത്തേ അ​റി​യി​പ്പ് ല​ഭി​ച്ച​തി​നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ത്തി​രു​ന്ന് ബുദ്ധിമുട്ട് ആകേണ്ടി വ​ന്നി​ല്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy