കുവൈത്ത് സിറ്റി കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടേയും തൊഴിൽ ഉടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രത്യേക പ്രചാരണ പരിപാടി ആരംഭിക്കുന്നു. മാനവ ശേഷി സമിതി അധികൃതരാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗായിക തൊഴിൽ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് തൊഴിലാളികളുടെ തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കാൻ സമിതി അധികൃതർ തൊഴിൽ ഉടമകളോട് അഭ്യർഥിച്ചു. തൊഴിലാളികളുടെ പ്രതിമാസ ശമ്പളം കാല താമസം വരുത്താതെ കൃത്യമായി നൽകാനും ശമ്പളം നൽകിയതിന്‍റെ രസീത് സൂക്ഷിക്കുകയും ചെയ്യണമെന്നും അധികൃതർ തൊഴിൽ ഉടമകളോട് ആവശ്യപ്പെട്ടു. തൊഴിലാളിയുടെ സേവനാന്തര ആനുകൂല്യങ്ങൾ രാജ്യം വിടുന്നതിന് മുമ്പ് നൽകാനും ബന്ധപ്പെട്ട അധികാരികളെ അറിയിക്കുവാനും അധികൃതർ അറിയിച്ചു. ഗാർഹിക തൊഴിലാളിയുമായുള്ള ബന്ധം നിയമപരമാകേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് തൊഴിൽ ഉടമകളെ ബോധവത്കരിക്കുക എന്നതാണ് പ്രചരണത്തിന്റെ ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR