കുവൈത്ത് സിറ്റി: രാജ്യത്ത് ഗതാഗത നിയന്ത്രണം. ശനി, ഞായർ ദിവസങ്ങളിൽ പുലർച്ച ഒരു മണി മുതൽ അഞ്ച് വരെ ഗസാലി റോഡ് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് അറിയിച്ചു. മുഹമ്മദ് ബിൻ അൽ ഖാസിം റോഡിൽനിന്ന് ജഹ്റയിലേക്കും മസീലയിലേക്കുമുള്ള സബ് എക്സിറ്റിൽ വെള്ളിയാഴ്ച പുലർച്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മസീലയിൽനിന്ന് അഹമ്മദിയിലേക്ക് പോകുന്ന ആറാമത്തെ റിങ് റോഡിലെ റാംപും കുവൈത്ത് സിറ്റിയിൽനിന്ന് മസീലയിലേക്കുള്ള കിങ് ഫഹദ് റോഡ് വഴിയുള്ള എക്സിറ്റും ശനിയാഴ്ച വൈകുന്നേരം വരെയും അടച്ചിടും. റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR