കഴിഞ്ഞ നാലര വർഷത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 570 കോടിയിലേറെ രൂപ വിലമതിക്കുന്ന ഒരു ടണിലേറെ സ്വർണ്ണം പിടികൂടിഎന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. 2020 ജനുവരി മുതൽ ഇക്കഴിഞ്ഞ സെപ്റ്റംബർ വരെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പിടികൂടിയ സ്വർണ്ണത്തിന്‍റെ കണക്കാണ് ഇത് . അതേസമയം സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ നിന്നും എത്ര സ്വർണ്ണം പിടികൂടി എന്ന വിവരം കസ്റ്റംസ് പുറത്തുവിട്ടില്ല. 1042.67 കിലോ അനധികൃത സ്വർണ്ണമാണ് 2020 മുതൽ 2024 സെപ്റ്റംബർ വരെ പിടികൂടിയത്. 284 കിലോയിലേറെ സ്വർണ്ണമാണ് കഴിഞ്ഞവർഷം മാത്രം കരിപ്പൂരിൽ നിന്ന് പിടികൂടിയത് . ഓരോ വർഷവും പിടികൂടിയ സ്വർണ്ണത്തിന്റെ കണക്ക് പരിശോധിച്ചാൽ വമ്പിച്ച വർധനവ് കാണാം. 2020ൽ 137 കിലോയാണ് പിടികൂടിയതെങ്കിൽ കഴിഞ്ഞ വർഷം അത് 284 ന് മുകളിലേക്ക് ഉയർന്നു. ഈ വർഷം സെപ്റ്റംബർ വരെ 130 കിലോയിലേറെ സ്വർണ്ണമാണ് പിടികൂടിയതെന്ന് വിവരവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. അതേസമയം സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങൾ വഴി എത്ര സ്വർണം കടത്തി എന്ന് കസ്റ്റംസിന് മറുപടിയില്ല. വിവരാവകാശ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരം ഈ വിവരം പുറത്തുവിടാനാവില്ലെന്ന വിചിത്ര വാദമാണ് കസ്റ്റംസ് നൽകുന്നത്.
Home
Uncategorized
കേരളത്തിലെ വിമാനത്താവളത്തിൽ നിന്ന് കഴിഞ്ഞ നാലര വർഷത്തിനിടെ പിടികൂടിയ സ്വർണ്ണത്തിൻ്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്