കുവൈത്തിൽ വരും ദിവസങ്ങളില്‍ കാലാവസ്ഥയിൽ മാറ്റം; അറിയാം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യം ശൈ​ത്യ​കാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല​യി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​കും. വാ​രാ​ന്ത്യ​ത്തി​ൽ മി​ത​മാ​യ കാ​ലാ​വ​സ്ഥ​യാ​യി​രി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. പ​ക​ൽ സ​മ​യ​ത്ത് മി​ത​മാ​യ താ​പ​നി​ല​യും രാ​ത്രി​യി​ൽ ത​ണു​പ്പും അ​നു​ഭ​വ​പ്പെ​ടും. നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് ഇ​ട​ക്കി​ടെ ശ​ക്തി​പ്പെ​ടാം. ഈ ​കാ​ല​യ​ള​വി​ൽ ചി​ത​റി​യ മേ​ഘ​ങ്ങ​ൾ ദൃ​ശ്യ​മാ​കു​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ധാ​ര​ർ അ​ൽ അ​ലി പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച​യി​ലെ കാ​ലാ​വ​സ്ഥ പ​ക​ൽ സ​മ​യ​ത്ത് മി​ത​മാ​യ​താ​യി​രി​ക്കും. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ വേ​ഗ​ത്തി​ൽ ഇ​ട​ക്കി​ടെ എ​ത്തും. ചി​ത​റി​യ മേ​ഘ​ങ്ങ​ൾ ദൃ​ശ്യ​മാ​കും. പ​ര​മാ​വ​ധി താ​പ​നി​ല 28- 31ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് ഇ​ട​യി​ലാ​യി​രി​ക്കും. രാ​ത്രി ത​ണു​പ്പു​ള്ള​തും ഭാ​ഗി​ക​മാ​യി മേ​ഘാ​വൃ​ത​വു​മാ​യി​രി​ക്കും. നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് ഉണ്ടാകും. ചെ​റി​യ തോ​തി​ൽ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്. കു​റ​ഞ്ഞ താ​പ​നി​ല 18-21 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ആ​യി​രി​ക്കും. ശ​നി​യാ​ഴ്ച പ​ക​ൽ​സ​മ​യ​ത്തെ താ​പ​നി​ല ചൂ​ടു​ള്ള​തോ മി​ത​മാ​യ​തോ ആ​യി​രി​ക്കും. നേ​രി​യ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ട്. പ​ര​മാ​വ​ധി താ​പ​നി​ല 29-32 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. രാ​ത്രി ത​ണു​പ്പ് പ്ര​തീ​ക്ഷി​ക്കു​ന്നു. മി​ത​മാ​യ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശും. കു​റ​ഞ്ഞ താ​പ​നി​ല 19-22 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​കും. ഡി​സം​ബ​റോ​ടെ താ​പ​നി​ല​യി​ൽ വ​ലി​യ കു​റ​വു​ണ്ടാ​കും. തു​ട​ർ​ന്ന് രാ​ജ്യം ക​ടു​ത്ത ത​ണു​പ്പ് സീ​സ​ണി​ലേ​ക്ക് നീ​ങ്ങും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy