കുവൈത്ത് സിറ്റി: ആരുമില്ലാതെ രണ്ട് കുട്ടികളെ കണ്ടെത്തിയതായി കുവൈത്ത് പോലീസ്. ഇന്ന് ഞായറാഴ്ച അൻജാഫ ബീച്ചിന് ശേഷം അൽ – താവൂൺ സ്ട്രീറ്റിലാണ് രണ്ട് കുട്ടികളെ കണ്ടെത്തിയാതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇവരെ സാൽവ പോലീസ് സ്‌റ്റേഷനിൽ എത്തിച്ച് ആവശ്യമായ പരിചരണം നൽകി മാതാപിതാക്കൾക്കായി അന്വേഷണം ആരംഭിച്ചു. കുട്ടികളെ തിരിച്ചറിയുന്നവർ സൽവ പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR