കുവൈത്ത് സിറ്റി: വിദേശ പൗരന്‍മാര്‍ക്ക് കുവൈത്തില്‍ റിയല്‍ എസ്റ്റേറ്റ് വസ്തുവകകള്‍ സ്വന്തമാക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങളുമായി പുതിയ നിയമം. വ്യക്തിയുടെ ദേശീയതയെ ആശ്രയിച്ച് കുവൈത്ത് പൗരന്മാരല്ലാത്തവരുടെ റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥതയെ നിയന്ത്രിക്കുന്ന പ്രത്യേക നിയന്ത്രണങ്ങള്‍ക്ക് രാജ്യം രൂപം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ സാമ്പത്തികവും നിയമപരവുമായ സ്ഥിരത നിലനിര്‍ത്തിക്കൊണ്ട് രാജ്യത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഈ നിയമങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അല്‍ സിയാസ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ ഉള്‍പ്പെടെയുള്ള ജിസിസി പൗരന്മാര്‍ക്ക് സ്വത്ത് ഉടമസ്ഥതയുടെ കാര്യത്തില്‍ കുവൈത്ത് പൗരന്മാര്‍ക്ക് തുല്യമായ സമീപനമാണ് പുതിയ നിയമം സ്വീകരിച്ചിരിക്കുന്നത്. ജിസിസി രാജ്യങ്ങള്‍ തമ്മിലുള്ള അടുത്ത സാമ്പത്തിക, രാഷ്ട്രീയ ബന്ധങ്ങള്‍ പരിഗണിച്ചാണിത്. ഇതുപ്രകാരം, അധിക നിബന്ധനകളോ ആവശ്യകതകളോ ഇല്ലാതെ കുവൈറ്റില്‍ റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കാന്‍ ജിസിസി പൗരന്മാര്‍ക്ക് അനുവാദമുണ്ടായിരിക്കും. കുവൈത്തില്‍ സ്വത്ത് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ജിസിസി ഇതര അറബ് പൗരന്മാര്‍, സ്വത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കുവൈത്തും അപേക്ഷകന്റെ മാതൃരാജ്യവും തമ്മില്‍ പരസ്പര ഉടമ്പടി ഉണ്ടായിരിക്കണം തുടങ്ങിയ നിരവധി നിബന്ധനകള്‍ പാലിക്കേണ്ടതുണ്ടെന്ന് പുതിയ നിയമം അനുശാസിക്കുന്നു. അപേക്ഷകന്‍ കുവൈറ്റ് മന്ത്രിസഭയില്‍ നിന്ന് അനുമതി വാങ്ങണം, റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടി സ്വകാര്യ പാര്‍പ്പിടത്തിനായി നിയുക്തമായ ഒരു റെസിഡന്‍ഷ്യല്‍ ഏരിയയിലായിരിക്കണം, കേസുകളോ മറ്റ് ക്രിമിനല്‍ റെക്കോര്‍ഡുകളോ ഉള്ള വ്യക്തിയാവരുത്, സ്വത്ത് സ്വന്തമാക്കാനുള്ള സാമ്പത്തിക ശേഷി അപേക്ഷകന്‍ സമര്‍പ്പിക്കണം, വസ്തുവിന്റെ വിസ്തീര്‍ണം 1,000 ചതുരശ്ര മീറ്ററില്‍ കവിയാന്‍ പാടില്ല തുടങ്ങിയ നിബന്ധനകള്‍ ഉടമ പാലിക്കണം. കൂടാതെ, അപേക്ഷകന് കുവൈറ്റില്‍ മറ്റൊരു വസ്തുവും ഉണ്ടായിരിക്കരുതെന്നും നിബന്ധനയുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR
Home
KUWAIT
പ്രവാസികൾ കുവൈത്തിൽ റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ സ്വന്തമാക്കാൻ ഇനി പാടുപെടും; പുതിയ നിയന്ത്രണങ്ങൾ അറിയാം