ഖത്തർ : ഇതുവരെ 3.6 ദശലക്ഷത്തിലധികം സന്ദർശകരെ സ്വാഗതം ചെയ്‌ത ഖത്തർ ഈ വർഷം ടൂറിസ്റ്റുകളുടെ എണ്ണത്തിൽ പുതിയൊരു റെക്കോർഡിലെത്തി. ഖത്തർ ടൂറിസത്തിൻ്റെ കണക്കുകൾ പ്രകാരം, 2024ലെ ആദ്യ ഒമ്പത് മാസങ്ങളിൽ രാജ്യത്ത് 3.599 ദശലക്ഷം വിനോദസഞ്ചാരികളെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 26.1% വർദ്ധനവാണ് രേഖപ്പെടുത്തിയത്.
2023-ൽ ഖത്തറിൽ 4 ദശലക്ഷം സന്ദർശകർ എത്തുകയും ലോകകപ്പ് നടന്ന വർഷമായ 2022-ൽ ഇത് 2.56 ദശലക്ഷവുമായിരുന്നു. COVID-19 പാൻഡെമിക് കാരണം 2020, 2021 വർഷങ്ങളിലുണ്ടായ ഇടിവിന് ശേഷം സമീപ വർഷങ്ങളിൽ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വമ്പിച്ച വർധനവ് ഉണ്ടായിട്ടുണ്ട്.
2024 സെപ്റ്റംബറിൽ മാത്രം 315,000 സന്ദർശകർ വന്നു , 2023 സെപ്റ്റംബറിലെ 247,000 ൽ നിന്ന് 27% വർധനവാണിത്. 2024-ൽ മൊത്തം സന്ദർശകരുടെ എണ്ണം ഏകദേശം 4.5 ദശലക്ഷത്തിൽ എത്തുമെന്നും 2025-ഓടെ ഇത് 4.9 ദശലക്ഷമായി ഉയരുമെന്നും കണക്കാക്കപ്പെടുന്നു. തണുത്തതും സുഖകരവുമായ കാലാവസ്ഥയുള്ള വർഷത്തിന്റെ അവസാനപാദത്തിൽ സന്ദർശകരുടെ എണ്ണം വർദ്ധിക്കാൻ കാരണമാകും.
ഖത്തറുമായി കര അതിർത്തിയുള്ള ഏക രാജ്യമായതിനാൽ സൗദി അറേബ്യയിൽ നിന്നാണ് ഏറ്റവുമധികം സന്ദർശകർ വന്നത്. 2024-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ, സൗദി അറേബ്യയിൽ നിന്ന് 1 ദശലക്ഷത്തിലധികം സന്ദർശകർ എത്തി.
ആദ്യ ഒമ്പത് മാസത്തിനുള്ളിൽ 297,000 സന്ദർശകരെ അയച്ച ഇന്ത്യയാണ് രണ്ടാമതും 161,000 സന്ദർശകരുമായി ബഹ്‌റൈൻ മൂന്നാമതുമായി. യുകെ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കുവൈറ്റ്, ഒമാൻ, ജർമ്മനി, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ചൈന എന്നീ രാജ്യങ്ങളാണ് ലിസ്റ്റിൽ അടുത്ത സ്ഥാനങ്ങളിൽ ഉള്ളത്.
സെപ്തംബറിൽ, ഇന്റർനാഷണൽ ടൂറിസ്റ്റുകളിൽ ഏറ്റവുമധികം പേർ (203,000) വിമാനമാർഗം വന്നപ്പോൾ 110,000 പേർ സൗദി അറേബ്യയുമായുള്ള അബു സമ്ര ലാൻഡ് ബോർഡർ വഴിയാണ് പ്രവേശിച്ചത്. ഏകദേശം 2,000 പേർ കടൽ മാർഗം എത്തി,
ഖത്തർ 102 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന ഹയ്യ പ്ലാറ്റ്‌ഫോമിലൂടെയുള്ള സുഗമമായ സന്ദർശന വിസ പ്രക്രിയകൾ വിനോദസഞ്ചാരത്തിന് ഊർജ്ജം നൽകുന്നതിൽ പ്രധാനമാണ്. മറ്റുള്ളവർക്ക് ഹയ്യ വഴി ഇ-വിസ ലഭിക്കും.