കുവൈത്ത് സിറ്റി: കുവൈത്തിൽ സ്കൂൾ കാൻറ്റീനുകളിൽ പൊറോട്ട ( ശപ്പാത്തി), സമൂസ ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്നത് നിരോധിക്കാൻ ഫുഡ് ന്യൂട്രീഷ്യൻ അതോറിറ്റി വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. മുന്തിരി ഇലകൾ, പിസ, ഊർജ്ജ ശീതള പാനീയങ്ങൾ എന്നിവയുടെയും വില്പന തടയാനും ചായ, കാപ്പി, ചോളം മുതലായവ തയ്യാറാക്കുന്ന യന്ത്രങ്ങൾ നിരീക്ഷിക്കാനും ഫുഡ് അതോറി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. രാജ്യത്ത് കുട്ടികളിൽ വർദ്ധിച്ചു വരുന്ന പൊണ്ണത്തടി നിയന്ത്രിക്കുവാൻ ലക്ഷ്യമിട്ടുകൊണ്ട് ഫുഡ് അതോറിറ്റി നടത്തുന്ന നടപടികളുടെ ഭാഗമായാണ് ഈ നീക്കം. വിദ്യാർഥികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഫുഡ് ന്യൂട്രിഷൻ അധികൃതർ വിദ്യാഭ്യാസ മന്ത്രാലയത്തോട് അഭ്യർഥിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR