മൊബൈൽ ആപ്പ് സേവനം : ഖത്തറിൽ ഉപഭോക്‌തൃ പരാതികൾ വർധിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം

ദോഹ :ഖത്തറിൽ മൊബൈൽ ആപ്പ് വഴി ഉപഭോക്താക്കളുടെ പരാതികൾ സമർപ്പിക്കാൻ സൗകര്യം ഒരുക്കിയതോടെ പരാതികളുടെ എണ്ണം ഗണ്യമായി വർധിച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയം (MoCI).
ഖത്തർ ടെലിവിഷനുമായി സംസാരിക്കുന്നതിനിടെ മന്ത്രാലയത്തിലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആൻഡ് കോംബാറ്റിംഗ് കൊമേഴ്‌സ്യൽ ഫ്രോഡ് ഡിപ്പാർട്ട്‌മെൻ്റ് അസിസ്റ്റൻ്റ് ഡയറക്ടർ മുഹമ്മദ് അലി അൽ അദ്ബഹ് ആണ് ഇക്കാര്യം പറഞ്ഞത്.

ഓഫീസിൽ പോയി നേരിട്ട് പരാതി നൽകുന്നതിനുള്ള പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായിഅവരുടെ പരാതികൾ സമർപ്പിക്കാൻ കഴിയുന്നതിനാൽ സമയവും അധ്വാനവും ലാഭിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.പരാതികൾ ബന്ധപ്പെട്ട വകുപ്പിലേക്ക് ഉടനടി എത്തുന്നതിനാൽ നടപടികൾ എളുപ്പത്തിലായതായും,പരാതികൾ സമർപ്പിക്കുമ്പോൾ കടയുടെ പേര്, ബിൽ, തുടങ്ങി ആവശ്യമായ രേഖകൾ ഉൾപെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രാലയത്തിന്റെ “MOCIQATAR” ആപ്പ് ഐ.ഒ.എസ്( iPhone) ആൻഡ്രോയിഡ് (Android) മൊബൈൽ ഫോണുകളിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ആപ്പ് നിർമിച്ചിരിക്കുന്നത്.വില,സേവനം,സുരക്ഷ, പൊതു ക്രമം,ചൂഷണം,ദുരുപയോഗം ,അനധികൃത പരസ്യങ്ങൾ,ഇൻവോയ്‌സ്,പേയ്‌മെന്റ്, ആരോഗ്യം, എന്നിവയുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് ഈ ആപ് വഴി പരാതി നൽകാവുന്നതാണ്.

പൊതുജനങ്ങളുടെ ഉപഭോക്‌തൃ സംരക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമാക്കിയാണ് വാണിജ്യ വ്യവസായ മന്ത്രാലയം കഴിഞ്ഞ ജൂലായിൽ പുതിയ സേവനം കൊണ്ടുവന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy