കുവൈത്ത് സിറ്റി അമീറിന്‍റെ അധികാരത്തിൽ കടന്നുകയറുകയും ഇതുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട രണ്ട് രാജ്യസുരക്ഷാ കേസുകളിൽ കുറ്റക്കാർക്കെതിരേ ശിക്ഷ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. രണ്ടു കേസുകളിലായി മൂന്ന്, രണ്ട് വർഷം വീതമാണ് കോടതി തടവ് ശിക്ഷ വിധിച്ചത്. അതോടൊപ്പം കഠിന തൊഴിലിനും കോടതി ശിക്ഷിച്ചു. ഒരു കേസിൽ, അമീറുമായി ബന്ധപ്പെട്ട രഹസ്യരേഖകളെക്കുറിച്ച് തെറ്റായ വാർത്ത പ്രചരിപ്പിച്ചതിനാണ് രണ്ട് പ്രതികളെ കോടതി ശിക്ഷിച്ചത്. രണ്ടാമത്തെ കേസിൽ, അമീറിന്റെ അധികാരത്തിൽ ഇടപെട്ടതിനും എക്സ് പ്ലാറ്റ്ഫോം വഴി അമീറിനെ അപകീർത്തിപ്പെടുത്തിയതിനുമാണ് മൂന്നാം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. എക്സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റുകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച പ്രതികളുടെ മൊബൈൽ ഫോണുകൾ കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടു. വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാൻ പ്രതികൾക്ക് അവസരമുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR