കുവൈത്തില്‍ 328 പ്രവാസികളുടെ താമസ അഡ്രസുകള്‍ റദ്ദാക്കി

കുവൈത്ത് സിറ്റി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രവാസികള്‍ താമസിക്കുന്ന 328 താമസ സ്ഥലങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍. പ്രോപ്പര്‍ട്ടി ഉടമയുടെ അപേക്ഷ പരിഗണിച്ചോ അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത വിലാസത്തില്‍ കെട്ടിടം ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നോ ആണ് അഡ്രസുകള്‍ റദ്ദാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. പബ്ലിക് അതോറിറ്റിയുടെ തീരുമാനം സര്‍ക്കാര്‍ ഗസറ്റായ ‘കുവൈത്ത് അല്‍ യൗം’ വഴി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇവിടെയുള്ള താമസക്കാര്‍ പുതിയ കെട്ടിടങ്ങളിലേക്ക് മാറാനും അവിടത്തെ അഡ്രസ് ഉടന്‍ തന്നെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷനില്‍ രജിസ്റ്റര്‍ ചെയ്യാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു.ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ച തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ ഒരു പുതിയ വിലാസം രജിസ്റ്റര്‍ ചെയ്യുന്നതിന് ഈ വ്യക്തികള്‍ അതോറിറ്റിയുടെ ആസ്ഥാനത്ത് എത്തണമെന്നാണ് നിര്‍ദ്ദേശം. പുതിയ താമസ വിലാസം സാധൂകരിക്കുന്നതിന് ആവശ്യമായ വാടക കരാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ നടപടിക്രമങ്ങള്‍ പൂര്‍ണമാവുകയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കി. നിശ്ചിത സമയത്തിനുള്ളില്‍ പുതിയ താമസ സ്ഥലത്തേക്ക് മാറി, പുതിയ അഡ്രസ് രജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ 32/1982 നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 33ല്‍ പറഞ്ഞിരിക്കുന്നതു പോലെ പിഴ ഈടാക്കും. താമസ സ്ഥലത്ത് കൂടുതല്‍ പേരുണ്ടെങ്കില്‍ തെറ്റായ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തികളുടെ എണ്ണത്തിന് അനുസൃതമായി പിഴത്തുകയും കൂടും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy