കുവൈത്ത് സിറ്റി: കുവൈത്തിൽ ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ. നടപടികൾ പൂർത്തിയാക്കാത്തവർക്ക് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് ഉൾപ്പെടെ കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ബയോമെട്രിക് വിരലടയാളം രേഖപ്പെടുത്താനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. കാലാവധി തീരാൻ ഒന്നര മാസം മാത്രം ശേഷിക്കെ 5.5 ലക്ഷം വിദേശികൾ ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ല. റജിസ്റ്റർ ചെയ്യാത്ത വിദേശികൾക്ക് 2025 ജനുവരി മുതൽ സർക്കാർ സേവനങ്ങൾ വിലക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഐഡന്റിഫിക്കേഷൻ ഡിപ്പാർട്ട്മെന്റ് മേധാവി ബ്രിഗേഡിയർ നയാഫ് അൽ മുതൈരി പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR
Home
KUWAIT
ബയോമെട്രിക് രജിസ്ട്രേഷൻ സമയ പരിധി തീർന്നാൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും; പ്രവാസികൾക്ക് മുന്നറിയിപ്പ്