ഖത്തർ : ബു സിദ്രയിലെ വിവിധ പ്രദേശങ്ങൾ ഉൾപ്പെടുത്തി മെട്രോ ലിങ്ക് സർവീസ് ആരംഭിച്ചതായി ദോഹ മെട്രോ.
2024 നവംബർ 10 മുതൽ എം317 സ്‌പോർട് സിറ്റി മെട്രോ സ്‌റ്റേഷനിൽ നിന്ന് ബു സിദ്രയിലെ പ്രദേശങ്ങൾ കവർ ചെയ്യുന്ന മെട്രോലിങ്ക് സേവനം ആരംഭിച്ചതായി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ദോഹ മെട്രോ അറിയിച്ചത്.
അൽ ഫർദാൻ ഗാർഡൻസ് റെസിഡൻഷ്യൽ കോംപ്ലക്‌സസ്, അൽ മീര അബു സിദ്ര, അബു സിദ്ര കോംപ്ലക്‌സ്, അബു സിദ്ര മാൾ എന്നി പ്രദേശങ്ങളാണ് പുതിയ മെട്രോ ലിങ്ക് സർവീസ് ഉള്ളത്.