കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന പരിശോധനയില്‍ പിടികൂടിയത് 2,559 ഗതാഗത നിയമലംഘനങ്ങള്‍. പരിശോധനയില്‍ കോടതി ഉത്തരവ് പ്രകാരം പിടിയിലാകാനുള്ള ഒമ്പത് പേരെ പൊലീസ് പിടികൂടി. മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച എട്ടുപേരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടുകെട്ടാനുള്ള 11 വാഹനങ്ങളാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. കൃത്യമായ രേഖകളില്ലാത്ത മോട്ടോര്‍ സൈക്കിള്‍ ഓടിച്ച ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റസിഡന്‍സി, കാലാവധി കഴിഞ്ഞവരും ജോലി മാറിയവരുമടക്കം ഏഴുപേരെയാണ് പിടികൂടാനായത്. മേജര്‍ ജനറല്‍ അബ്ദുള്ള സാഫാ അല്‍ മുള്ള, അസിസ്റ്റന്റ് സെക്രട്ടറി ഫോര്‍ സ്‌പെഷ്യല്‍ സെക്യൂരിറ്റി അഫേഴ്‌സ് മേജര്‍ ജനറല്‍ ഹമദ് അഹമ്മദ് അല്‍ മുനിഫി, അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഫോര്‍ പബ്ലിക് സെക്യൂരിറ്റി അഫേഴ്‌സ് മേജര്‍ ജനറല്‍ ജമാല്‍ അല്‍ ഫൗദരി എന്നിവരുട മേല്‍നോട്ടത്തിലായിരുന്നു മംഗഫില്‍ പരിശോധന നടന്നത്. ഗതാഗത മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ഇതില്‍ ഉണ്ടായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR