ദോഹ: കഴിഞ്ഞ ഏതാനും വർഷങ്ങളായി മാധ്യമവാർത്തകളിൽ നിറഞ്ഞ ഖത്തറിനെയും ഇറാനെയും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സമുദ്ര തുരങ്കപാത സംബന്ധിച്ച് ഇറാന്റെ ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് റീസ ആരിഫാണ് കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തി.
ഇറാനിലെ ഖത്തറിന്റെ പുതിയ സ്ഥാനപതിയായി നിയോഗിച്ച സഅദ് ബിൻ അബ്ദുല്ല അൽ മഹ്മൂദ് അൽ ഷരീഫുമായുള്ള കൂടിക്കാഴ്ചയിലായിരുന്നു വൈസ് പ്രസിഡന്റ് പ്രഖ്യാപനം നടത്തിയത്.തുരങ്കപാതയുടെ സാധ്യത സംബന്ധിച്ച് പഠനം നടത്താൻ ഇറാൻ പ്രത്യേക വിദഗ്ധ സംഘത്തെ നിയോഗിച്ചതായും, വരും ആഴ്ചകളിൽ സംഘം ദോഹ സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു .
ഇറാനിലെ തെക്കന്‍ പ്രവിശ്യയായ ബുഷ്ഹറിലെ തുറമുഖമായ ദായറിൽനിന്നും ഖത്തറിലേക്ക് അറേബ്യൻ ഉൾക്കടലിനടിയിലൂടെ റോഡ്, റെയിൽ സൗകര്യങ്ങളോടെയുള്ള തുരങ്കം നിർമിക്കുന്നതിന്റെ സാധ്യതയാണ് പദ്ധതിയിൽ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ട്.
ഊർജ മേഖലയിലെ നിക്ഷേപവും , മാനുഷിക സഹായ പദ്ധതികൾ, സമുദ്ര തുരങ്കപാത നിർമാണം തുടങ്ങിയ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം സംബന്ധിച്ച് ഖത്തർ അംബാസഡർ വിശദീകരണം നൽകി.2008ലാണ് പ്രഖ്യാപിക്കപ്പെട്ട ബഹ്റൈനും ഖത്തറും തമ്മിൽ കടൽ വഴി ബന്ധിപ്പിക്കുന്ന കോസ് വേ നിർമാണവുമായി മുന്നോട്ടു പോകാൻ ഈ വർഷാദ്യം ചേർന്ന ഫോളോഅപ് കമ്മിറ്റി തീരുമാനിച്ചിരുന്നു.