ദോഹ: ദോഹയിലെ അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക് അന്താരാഷ്ട്ര പ്രമേഹദിനത്തിന്റെ ഭാഗമായി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഖത്തറിലെ പ്രവാസികളുടെ ആരോഗ്യ പരിചരണത്തിന്റെ ഭാഗമായി നവംബർ 15 വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12 വരെ സി റിങ് റോഡിലെ ആശുപത്രിയിലാണ് ക്യാമ്പ് നടക്കുക.
നേരത്തേ രജിസ്റ്റർ ചെയ്യുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷനുകളും വിവിധ ലാബ് പരിശോധനകളും ലഭ്യമാക്കും. ജനറൽ മെഡിസിൻ, ന്യൂറോളജി, ഡെർമറ്റോളജി, കാർഡിയോളജി, ഓർതോപീഡിക്, പീഡിയാട്രിക്, യൂറോളജി, ഇ.എൻ.ടി, ഡെന്റൽ എന്നീ വിഭാഗങ്ങളിൽ സൗജന്യ കൺസൾട്ടേഷൻ ഉണ്ടായിരിക്കും . ബുക്കിങ്ങിന് 4403 8777, 7723 443 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.