കുവൈത്ത് സിറ്റി: നവംബർ 15 വെള്ളിയാഴ്ച ഔദ്യോഗിക ക്യാംപിങ് സീസൺ ആരംഭിക്കുന്നതിന് മുൻപ് കുവൈത്ത് മുനിസിപ്പാലിറ്റി രാജ്യത്തിൻ്റെ വടക്കൻ പ്രദേശങ്ങളിൽ സ്ഥാപിച്ച 23 അനധികൃത ക്യാംപുകൾ നീക്കം ചെയ്തു. ക്യാംപിങ് സീസണിൻ്റെ ഔദ്യോഗിക തീയതി പാലിക്കാത്ത സ്പ്രിങ് ക്യാംപുകൾ അൽ-ജഹ്റയിലെ മേൽനോട്ട സംഘം നീക്കം ചെയ്യാൻ തുടങ്ങിയതായി മുനിസിപ്പാലിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. ഔദ്യോഗിക സീസണിന് മുൻപ് ക്യാംപുകൾ സജ്ജീകരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ ക്യാംപിങ് ഏരിയകളിലും അവരുടെ ടീമുകൾ അവരുടെ പ്രവർത്തനങ്ങൾ തുടരുമെന്നും കുവൈത്ത് മുനിസിപ്പാലിറ്റി നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സ്ഥിരീകരിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR