കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി വഫ്രയിൽ പ്രത്യേക കോൺസുലർ ക്യാംപ് നടത്തുന്നു. ഈ മാസം 29ന് വഫ്ര ഫൈസൽ ഫാമിലാണ് ക്യാംപ്. രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെ നടത്തുന്ന കോൺസുലർ ക്യാമ്പില്‍ പാസ്പോർട്ട് പുതുക്കൽ, റിലേഷൻഷിപ് സർട്ടിഫിക്കറ്റ്, പവർ ഓഫ് അറ്റോണി, സിഗ്നേച്ചർ അറ്റസ്റ്റേഷൻ, മറ്റ് പൊതു അറ്റസ്റ്റേഷൻ സേവനങ്ങൾ തുടങ്ങിയ എംബസി സേവനങ്ങള്‍ ലഭ്യമാകും. ക്യാംപിൽ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ കൺസൽട്ടേഷനും നടത്തും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR