കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളത്തിലേക്ക് ചില അന്താരാഷ്ട്ര കമ്പനികൾ തങ്ങളുടെ വിമാന സർവീസുകൾ നിർത്തിയതിൻ്റെ കാരണങ്ങളെക്കുറിച്ച് പഠന വിധേയമാക്കണമെന്ന് കുവൈത്ത് എയർവേയ്‌സിൻ്റെ മുൻ ഡയറക്ടർ ബോർഡ് ചെയർമാൻ ക്യാപ്റ്റൻ അലി മുഹമ്മദ് അൽ ദുഖാൻ ആവശ്യപ്പെട്ടു. ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ അവലോകനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത മാർച്ച് മാസം മുതൽ ബ്രിട്ടീഷ് എയർവേയ്സ് കുവൈത്ത് വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ റദ്ദാക്കാൻ തീരുമാനിച്ചതായും ഇതിന് പിന്നാലെ പതിറ്റാണ്ടുകളായി കുവൈത്തിലേക്ക് സർവീസ് നടത്തി വരുന്ന ഡച്ച്, ജർമ്മൻ വിമാന കമ്പനികളും സർവീസ് നിർത്തലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെയോ കുവൈത്ത് വിമാനത്താവളത്തിന്റെയോ താത്പര്യങ്ങൾക്ക് വിപരീതമാണിതെന്നും കുവൈത്ത് ദേശീയ വിമാനക്കമ്പനിയുടെ താത്പര്യത്തിന് വേണ്ടി മാത്രമാണിതെന്നും അദ്ദേഹം ആരോപിച്ചു. 5 ബില്യൺ ചെലവഴിച്ച് നിർമിക്കുന്ന പുതിയ T2 പാസഞ്ചർ ടെർമിനൽ തുറക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ഇത് വിമാനത്താവളത്തിന്റെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും എയർലൈൻ കമ്പനികൾ കുവൈത്തിലേക്കുള്ള സർവീസ് നിർത്തലാക്കിയാൽ അതിന്റെ കാരണങ്ങൾ സിവിൽ ഏവിയേഷനിലെ ഉത്തരവാദിത്തപെട്ടവർ അന്വേഷിക്കുകയും സാധ്യമെങ്കിൽ അവ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് പതിവാണ്. 2006 ലെ മന്ത്രിസഭായോഗത്തിൽ കൈകൊണ്ട ഓപ്പൺ സ്കൈ നയം പിന്തുടരാനുള്ള തീരുമാനം തെറ്റായി നടപ്പാക്കിയതാണ് വിദേശ വിമാന കമ്പനികളുടെ കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളുമായി മത്സരിക്കുന്ന കുവൈത്തിൽ എയർപോർട്ട് ഫീസിൻ്റെയും സേവനങ്ങളുടെയും ഉയർന്ന ചിലവും അതെ പോലെ ജെറ്റ് ഇന്ധനത്തിൻ്റെ അമിത വിലയുമാണ് മറ്റു കാരണങ്ങൾ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യയിൽ ഒരു ലിറ്റർ ജെറ്റ് ഇന്ധനത്തിൻ്റെ വില, കുവൈത്തിലേതിനേക്കാൾ കുറവാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR
Home
KUWAIT
അന്താരാഷ്ട്ര വിമാനക്കമ്പനികൾ കുവൈത്തിലേക്ക് വിമാനസർവീസുകൾ നിർത്തിയതിന്റെ കാരണം പഠിക്കണമെന്ന് ആവശ്യം