കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരണണമടഞ്ഞു. തൊടുപുഴ കരിങ്കുന്നം സ്വദേശി ജയേഷ് മാത്യു ആണ് അബ്ബാസിയയിലെ താമസ സ്ഥലത്ത് മരണമടഞ്ഞത്. അൽ റാസി ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ഇദ്ദേഹം ഒരാഴ്ചയായി ഹൃദയശസ്ത്രക്രിയ കഴിഞ്ഞതിനെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. മെറ്റർണിറ്റി ആശുപത്രിയിൽ നഴ്സ് ആയ ജെസി മോൾ ആണ് ഭാര്യ. രണ്ട് മക്കളിൽ മകൻ നാട്ടിലും മകൾ കുവൈത്തിലും വിദ്യാർഥികളാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR