കുവൈത്ത് സിറ്റി: സാൽമി റോഡിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ റോഡുകളുടെയും തെരുവുകളുടെയും സമഗ്രമായ അറ്റകുറ്റപ്പണിക്കായി 18 കരാറുകളിൽ ഒപ്പുവെച്ച് 19 ദിവസങ്ങൾക്ക് ശേഷമാണ് ഈ നീക്കം. സാൽമി റോഡ് പദ്ധതി തുർക്കിയ കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്. 400 മില്യൺ ദിനാർ ചെലവിലാണ് മൊത്തം മെയിന്റനൻസ് കരാറുകൾ നടപ്പാക്കുന്നത്. ഡിസംബർ ഒന്നിന് നടക്കുന്ന ജിസിസി ഉച്ചകോടിക്ക് മുന്നോടിയായി വിമാനത്താവളം മുതൽ ബയാൻ പാലസ് വരെയുള്ള റോഡ് അറ്റകുറ്റപ്പണിയും സൗന്ദര്യവത്കരണവും വേഗത്തിൽ നടന്നുവരികയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR