കുവൈത്ത് സിറ്റി: ജ്വല്ലറി കമ്പനിയിൽനിന്ന് രണ്ട് വർഷത്തിനിടെ 1,50,000 ദിനാറിലധികം വിലമതിക്കുന്ന സ്വർണവും പണവും മോഷ്ടിച്ച കേസിൽ പ്രതിയായ പ്രവാസി അറസ്റ്റിൽ. മോഷ്ടിച്ച വസ്തുക്കളിൽ ഗണ്യമായ ഒരു ഭാഗം തനിക്ക് നൽകിയതായി സമ്മതിച്ചതിനെത്തുടർന്ന് പ്രതി വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്ന യുവതിയെയും പബ്ലിക് പ്രോസിക്യൂഷൻ വിളിച്ചുവരുത്തി. ജ്വല്ലറി ഉടമ ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വസ്ത്രത്തിൽ ഒളിപ്പിക്കാൻ ശ്രമിച്ച പ്രവാസിയുടെ കൈവശമുണ്ടായിരുന്ന സ്വർണം ഡ്രൈവർ അബദ്ധത്തിൽ കണ്ടതായി ഉടമ വെളിപ്പെടുത്തി. സംഭവം രഹസ്യമാക്കി വയ്ക്കുന്നതിനും ഉടമയെ അറിയിക്കാതിരിക്കുന്നതിനുമായി പ്രതി ഡ്രൈവർക്ക് പണവും വാഗ്ദാനം ചെയ്തു. ഈ സൂചനയെത്തുടർന്ന് സ്റ്റോറിൽ നടത്തിയ പരിശോധനയിലാണ് 150,000 ദിനാർ വിലമതിക്കുന്ന സ്വർണം നഷ്ടമായെന്ന് വ്യക്തമായത്. ചോദ്യം ചെയ്യലിൽ ഒരു വർഷത്തിലേറെയായി സ്വർണവും പണവും ആസൂത്രിതമായി മോഷ്ടിച്ചതായി പ്രവാസി സമ്മതിച്ചു. മോഷ്ടിച്ച പണത്തിൻ്റെ ഒരു ഭാഗം തൻ്റെ കുടുംബത്തിന് അയച്ചിട്ടുണ്ടെന്നും ബാക്കി തൻ്റെ പ്രതിശ്രുത വധുവിനായി ചെലവഴിച്ചതായും പ്രവാസി വെളിപ്പെടുത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR