കുവൈത്ത് സിറ്റി: അബ്ദാലിയിൽ വാഹനം മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് പട്രോളിങ് സംഘം നടത്തിയ ചേസ് ദാരുണമായി അവസാനിച്ചു. പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് ഡിവിഷനും ഒരു ഡിറ്റക്ടറ്റീവ് സംഘവുമാണ് വാഹനത്തെ പിന്തുടർന്നത്. അബ്ദാലിയിൽ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചിരുന്നു. മരിച്ചയാളുടെ ഫോറൻസിക് പരിശോധനയിൽ, ഡ്രൈവർക്ക് വെടിയേറ്റതായും കണ്ടെത്തി. അപകടത്തെ തുടർന്ന് പട്രോളിംങ് സംഘം നടത്തിയ ചേസിനൊടുവിൽ പ്രതിയെ പരിക്കുകളോടെയാണ് പിടികൂടാനായത്. ഉദ്യോഗസ്ഥർ പിന്തുടരുന്നതിനിടെയും പ്രതി വെടിയുതിർത്തിരുന്നു. മാരകമായ വെടിവയ്പ്പിന് കാരണമായ ആയുധം നിർണയിക്കുന്നതിനുള്ള ഫോറൻസിക് തെളിവുകളുടെ റിപ്പോർട്ട് തീർപ്പുകൽപ്പിച്ചിട്ടില്ലാത്തതിനാൽ കേസ് കൂടുതൽ വഷളായിട്ടുണ്ട്. കേസിൽ ഇപ്പോൾ കൊലപാതക അന്വേഷണം ഉൾപ്പെട്ടതിനാൽ കണ്ടെത്തലുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. സംഭവത്തിൽ സമഗ്രമായ റിപ്പോർട്ട് നൽകാൻ പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് ഉത്തരവിട്ടിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR