ദോഹ : വെള്ളിയാഴ്ച വൈകീട്ട് ഖത്തറിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി കണ്ണൂർ മട്ടന്നൂർ സ്വദേശി ചോലയിൽ രഹ്‌നാസ് (40) ഉൾപെടെ രണ്ടു പേർ മരിച്ചു.മരിച്ച രണ്ടാമത്തെയാൾ നേപ്പാൾ സ്വദേശിയാണ്.
ഖത്തറിലെ സ്റ്റാർവാൾട്ട് കമ്പനിയിലെ ഡെലിവറി വിഭാഗത്തിൽ ജോലിചെയ്യുന്ന രഹനാസും രണ്ട് സഹപ്രവർത്തകരും സഞ്ചരിച്ചിരുന്ന വാൻ നിർത്തിയിട്ട ട്രെയ്‌ലറിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്.
വരട്ടിയോടൻ അബ്ദുൽ വാഹിദിന്റെയും ചോലയിൽ ഖദീജയുടെയും മകനാണ് മരിച്ച രഹ്‌നാസ് .ഭാര്യ : ശരീഫ.മക്കൾ : മിൻഹ ഫാത്തിമ(13),സൈനുൽ ഹാഫിസ്(9),സാഖിഫ് അയ്മൻ(2).ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.ഇതിനായി കമ്പനി അധികൃതരും ഖത്തർ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മറ്റിയും രംഗത്തുണ്ട്.