കുവൈത്ത് സിറ്റി: ബ്ലാക്ക്‌മെയിലിങിനെതിരെ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം രക്ഷിതാക്കളോട് ആവശ്യപ്പെട്ടു, മാതാപിതാക്കൾ സ്വകാര്യത സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണം. സോഷ്യൽ മീഡിയ വഴിയോ ഇലക്‌ട്രോണിക് ഗെയിമുകൾ വഴിയോ സ്വകാര്യ വിവരങ്ങൾ പങ്കുവെക്കാതിരിക്കുന്നതിലൂടെ ഏതെങ്കിലും ഭീഷണി അല്ലെങ്കിൽ ബ്ലാക്ക്‌മെയിൽ ശ്രമങ്ങൾക്ക് വിധേയരായാൽ ഉടൻ വിവരം അറിയിക്കണം. 97283939 എന്ന വാട്ട്‌സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാമെന്നും ആഭ്യന്തര മന്ത്രാലയം അറയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR