കുവൈത്ത് സിറ്റി: കുവൈത്തിന് പുതിയ ഔദ്യോഗിക ലോഗോ. രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നവും ദേശീയ നീല നിറവും ഉൾപ്പെടുന്നതാണ് പുതിയ രൂപം. കുവൈത്ത് ഡിസൈനർ മുഹമ്മദ് ഷറഫ് ചിഹ്നം ആസൂത്രണം ചെയ്യുന്നതിനും വരക്കുന്നതിനും കപ്പലും ഫാൽക്കണും പോലുള്ള ആധികാരിക ഘടകങ്ങൾ നിലനിർത്തുന്നതിനും മന്ത്രാലയത്തെ സഹായിച്ചതായും അറിയിച്ചു. കുവൈത്തിന്റെ ചരിത്രവും സാംസ്കാരിക പൈതൃകവും പ്രതിനിധാനം ചെയ്യുന്ന ഔദ്യോഗിക ചിഹ്നത്തിന്റെ പ്രാധാന്യം മന്ത്രാലയം വ്യക്തമാക്കി. വിവിധ മാധ്യമങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യമാകുന്ന രീതിയിൽ ചിഹ്നത്തെ ആധുനികവത്കരിച്ചിട്ടുണ്ട്. മാധ്യമങ്ങളിലും ഏകീകൃതമായി ഉപയോഗിക്കുന്നതിനായി വിപുലമായ ഗൈഡ് ലൈനും വാർത്താവിതരണ മന്ത്രാലയം പുറത്തിറക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR