കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്കെതിരെ വ്യാജ കുറ്റകൃത്യങ്ങൾ ചുമത്തി കൈക്കൂലി കൈപ്പറ്റാൻ ശ്രമിച്ച പോലീസുകാരന് തടവും പിഴയും. മദ്യക്കടത്ത് തുടങ്ങിയ വ്യാജ കുറ്റങ്ങളാണ് ചുമത്തിയത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിന് ക്രിമിനല്‍ കോടതി അഞ്ച് വർഷം തടവും 2,000 കുവൈത്ത് ദിനാർ പിഴയും വിധിച്ചു. ഏഷ്യൻ വംശജരായ വിദേശികളെ ലക്ഷ്യം വച്ചുള്ള പ്രവർത്തനമാണ് ഈ ഉദ്യോഗസ്ഥന്‍ നടത്തിയിരുന്നത്. കഴിഞ്ഞ മേയ് മാസം അവസാനമാണ് ഈ ഉദ്യോഗസ്ഥൻ കുടുങ്ങിയത്. ഏഷ്യൻ വംശജരായ വിദേശികൾ മദ്യം കടത്തിയെന്ന് വ്യാജമായി ആരോപിച്ച് കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ഭീമമായ തുക കൈക്കൂലി ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്യുന്ന രീതിയിലായിരുന്നു ഈ ഉദ്യോഗസ്ഥൻ പ്രവർത്തിച്ചിരുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR