കുവൈത്ത് സിറ്റി: അഗ്നി സുരക്ഷ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി തുടരുന്നു. കഴിഞ്ഞ ദിവസം വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ 41 സഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. നിയന്ത്രണങ്ങളും നിയമങ്ങളും ലംഘിച്ചതിനെതുടർന്ന് 41 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായി കുവൈത്ത് ഫയർഫോഴ്സ് അറിയിച്ചു. സ്ഥാപനങ്ങൾ ആവശ്യമായ അഗ്നി സുരക്ഷ ലൈസൻസുകൾ നേടുന്നതിൽ പരാജയപ്പെട്ടതായും നിയമലംഘനങ്ങക്കെതിരെ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായും ഫയർഫോഴ്സ് വ്യക്തമാക്കി. രാജ്യiത്ത് തീപിടിത്ത കേസുകൾ വ്യാപകമായതിനാൽ അഗ്നി പ്രതിരോധ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവ ലംഘിക്കുന്ന സഥാപപനങ്ങൾക്കെതിരെ അടച്ചുപൂട്ടൽ അടക്കമുള്ള നടപടികൾ തുടരുകയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR