ദോഹ : അസുഖബാധിതനായതിനെ തുടർന്ന് ഖത്തറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂർ വെള്ളാങ്ങല്ലൂർ സ്വദേശി നമ്പിളി രാധാകൃഷ്ണൻ(67) നിര്യാതനായി.
സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 14 വർഷമായി ഖത്തറിലെ ജയിലിൽ കഴിയുന്നതിനിടെ അസുഖ ബാധിതനാവുക ആയിരുന്നു.തുടർന്ന് കഴിഞ്ഞ ജനുവരി 9-നു വക്രയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശനിയാഴ്ച വൈകീട്ടോടെ മരണപ്പെടുകയായിരുന്നു.
ഖത്തറിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിവരികയായിരുന്ന രാധാകൃഷ്ണൻ ചെക് കേസിലാണ് 14 വർഷം മുമ്പ് ജയിലിലായത്.ഭീമമായ തുക നൽകി കേസ് പിൻവലിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല.
ഭാര്യ :ലിജി രാധാകൃഷ്ണൻ.മകൾ : ഡോ.ശിഖ.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു.