കുവൈത്ത് സിറ്റി: സമഗ്ര ആരോഗ്യ സർവേ പദ്ധതിയുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം. ഈ പദ്ധതി പ്രവാസികൾക്കും ബാധകമായിരിക്കും. ദേശീയ ആരോഗ്യ ഡാറ്റാ ഘടന മെച്ചപ്പെടുത്തുകയെന്നതാണ് ആരോഗ്യ സര്‍വേയിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. കുവൈറ്റിലെ ജനസംഖ്യയുടെ ആരോഗ്യനിലയെ പ്രതിഫലിപ്പിക്കുന്ന ശാസ്ത്രീയ വിവരങ്ങള്‍ സര്‍വേയിലൂടെ ലഭ്യമാക്കുകയും പൊതുജനാരോഗ്യ നയങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു നിര്‍ണായക ഉപകരണമായി ഇതുവഴി ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും. കുവൈത്തിന്റെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ വെല്ലുവിളികളെ നേരിടാന്‍ ഇതിലൂടെ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR