കുവൈത്ത് സിറ്റി: കുവൈത്തിലെ താമസക്കാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം ദേശീയ ആരോഗ്യ സര്‍വേ ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. കുറഞ്ഞത് ആറ് മാസമായി രാജ്യത്ത് കഴിയുന്ന എല്ലാ സ്വദേശികളെയും പ്രവാസികളേയും സർവേയിൽ ഉൾപ്പെടുത്തും. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ഭാവിയിലെ ആരോഗ്യ നയങ്ങള്‍ രൂപപ്പെടുത്തുന്നതിന്റെയും ഭാഗമായി രോഗ രീതികള്‍ മനസിലാക്കി ഡാറ്റാബേസ് തയാറാക്കാനുള്ള പദ്ധതിയാണ് സർവേയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയ വക്താവ് ഡോക്ടർ അബ്ദുല്ല അല്‍ സനദ് പറഞ്ഞു. രാജ്യത്തെ എല്ലാ താമസക്കാർക്കും ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷൻ 2035ന്റെ ഭാഗമായാണിതെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR