കുവൈത്ത് സിറ്റി: അറബ് രാജ്യങ്ങളിൽ ഏറ്റവും ശുദ്ധമായ കുടി വെള്ളം ലഭിക്കുന്നത് കുവൈത്തിൽ. അറബ് രാജ്യങ്ങളിലെ മലിനജല സംസ്കരണവും ഊർജ്ജ ഉൽപാദന സാങ്കേതികവിദ്യകളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പ ശാലയിൽ കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻ്റിഫിക് റിസർച്ച് ട്രസ്റ്റി ബോർഡ്,മേധാവി നാദിർ അൽ – ജലാൽ ആണ് ഇക്കാര്യം അറിയിച്ചത്. കുടി വെള്ളത്തിന്റെ ഗുണനിലവാരത്തിൽ അറബ് മേഖലയിൽ കുവൈത്ത് ഒന്നാം സ്ഥാനത്തും ആഗോള തലത്തിൽ ആറാം സ്ഥാനത്തുമാണെന്നും അദ്ദേഹം വ്യക്തമാക്കി. മലിനജല സംസ്കരണ രംഗത്തും ആഗോള തലത്തിൽ കുവൈത്ത് മുൻ നിര രാജ്യങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR