ദോഹ : ഖത്തറിൽ ആഭ്യന്തരമായി വിതരണം ചെയ്യുന്ന പാചക വാതക വിതരണത്തിനുള്ള ശഫാഫ് സിലിണ്ടറുകൾ മാറ്റി പകരം സുതാര്യമായ സിലിണ്ടറുകളാക്കിയെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോ അടിസ്ഥാനരഹിതമാണെന്നും ഖത്തറിലെ ഉപയോഗത്തിനുള്ള പാചക വാതക സിലിണ്ടറുകളിൽ ഒരു തരത്തിലുള്ള മാറ്റവും വരുത്തിയിട്ടില്ലെന്നും ഇതുസംബന്ധിച്ച് വിതരണക്കാരായ വൊഖോദ് വ്യക്തമാക്കി.
“സുതാര്യമായ (ഇന്ധന) സിലിണ്ടറുകൾ പരിഷകരിച്ചുവെന്ന് കാണിക്കുന്ന വീഡിയോകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ കാണപ്പെട്ടത് എന്നാൽ ഖത്തറിൽ നിന്ന് പുറത്തേക്ക് പോകുന്ന സിലിണ്ടറുകളിൽ മാത്രമാണ് മാറ്റം വരുത്തിയത്. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ വോഖോദിന്റെ അറിവോടെയോ അംഗീകാരത്തോടെയോ ഉള്ളതല്ല.” കമ്പനി എക്സ് പ്ലാറ്റ്‌ഫോമിൽ നൽകിയ കുറിപ്പിൽ അറിയിച്ചു.