കുവൈത്തത് സിറ്റി: കുവൈത്തിൽ പൗരത്വ നിയമം കർശനമായി നടപ്പാക്കുന്നത് ആരംഭിച്ചതോടെ അനധികൃതമായും വ്യാജ രേഖകൾ ഉപയോഗിച്ചും പൗരത്വം നേടിയവർ വല്ലാത്തൊരു പൊല്ലാപ്പിലായിരിക്കുകയാണ് ഇപ്പോൾ. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് വിഷയത്തിൽ വിട്ടു വീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചതോടെ സ്വാഭാവിക നടപടികൾ പൂർത്തിയാക്കി പൗരത്വം നേടിയവർ പോലും അത് നിലനിർത്തുന്നതിനുള്ള നെട്ടോട്ടത്തിലുമാണ്. ഇതിനുള്ള മികച്ച ഉദാഹരണമാണ് കഴിഞ്ഞ ദിവസം കുവൈത്തിൽ നടന്നത്. 19 വർഷം മുമ്പ് പിണങ്ങി പോയി വിവാഹ മോചനം നേടിയ യുവതി തന്റെ സ്വദേശിയായ മുൻ ഭർത്താവിനെ സമീപിച്ച് പഴയതെല്ലാം മറക്കണമെന്നും വീണ്ടും നമുക്ക് ഒന്നാകാമെന്നും പറഞ്ഞു കൊണ്ട് കാൽക്കൽ വീണുകേണപേക്ഷിച്ചിരിക്കുകയാണ് ഇപ്പോൾ. പുതിയ പൗരത്വ നിയമ പ്രകാരം തന്റെ പൗരത്വം നഷ്ടമാകുമെന്ന അപകടം മണത്തത് തന്നെയാണ് ഇതിന് കാരണം.സ്വദേശി പുരുഷനെ വിവാഹം ചെയ്ത വിദേശി വനിതകൾക്ക് നിശ്ചിത കാലം പൂർത്തിയാക്കിയാൽ നിബന്ധനകൾക്ക് വിധേയമായി പൗരത്വം നൽകണമെന്നാണ് നിയമം. എന്നാൽ ദമ്പതികൾ വിവാഹ മോചിതരായാൽ ഈ ബന്ധത്തിൽ മക്കൾ ജനിച്ചില്ലെങ്കിൽ ഭാര്യയുടെ പൗരത്വം നഷ്ടമാകും.നേരത്തെയുള്ള ഈ നിയമം ഇപ്പോൾ കർശനമാക്കിയതോടെയാണ് വിട്ടു വീഴ്ചകൾക്ക് തയ്യാറായി കൊണ്ട് വിവാഹ മോചിതരായ വിദേശി വനിതകൾ ഇപ്പോൾ മുന്നോട്ട് വരുന്നത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR
Home
KUWAIT
പൗരത്വം റദ്ദാക്കുമെന്ന് ആശങ്ക; കുവൈത്തിൽ 19 വർഷം മുൻപ് പിണങ്ങിപ്പോയ ഭാര്യ ഭർത്താവിനടുത്ത് തിരിച്ചെത്തി