കുവൈത്ത് സിറ്റി: കുവൈത്തിലെ 87 ശതമാനം പ്രവാസികളും ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി ക്രിമിനൽ തെളിവ് വകുപ്പിലെ വ്യക്തിഗത തിരിച്ചറിയൽ വിഭാഗം ഡയറക്ടർ ബ്രിഗ് നായിഫ് അൽ മുതൈരി പറഞ്ഞു. പ്രവാസികൾക്ക് ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. അതേസമയം, കുവൈറ്റികളിൽ 98 ശതമാനം പേരും ബയോമെട്രിക്‌സ് സമർപ്പിച്ചിട്ടുണ്ടെന്നും 20,000 പൗരന്മാർ മാത്രമാണ് നിർബന്ധിത രജിസ്‌ട്രേഷൻ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR