ഖത്തറിൽ മതകാര്യ മന്ത്രാലയത്തില്‍ ജീവനക്കാരനായിരുന്ന നാദാപുരം കുമ്മങ്കോട് സ്വദേശി ഫൈസല്‍ മംഗലശ്ശേരി(48) നാട്ടിൽ നിര്യാതനായി.. മംഗലശ്ശേരി സൂപ്പിയുടെ മകനും ഖത്തർ കെ.എം.സി.സിയുടെയും മുസ്‌ലിം ലീഗിന്റെയും സജീവ പ്രവർത്തകനായിരുന്നു.
ക്യാന്‍സര്‍ ബാധിതനായി നാട്ടില്‍ ചികിത്സയിരിക്കെ ഇന്നലെ ഉച്ചയോടെയായിരുന്നു മരണം.കഴിഞ്ഞ ചെറിയ പെരുന്നാളിന് തലേദിവസം സ്‌ട്രോക് അനുഭവപ്പെട്ടിരുന്നു.ജനാസ നമസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് കെഎംസിസി ഓഫീസില്‍ വെച്ച് നടക്കും ,സഫീറയാണ് ഭാര്യ. റഫ ഫാത്തിമ മകളാണ് .