കുവൈത്തിൽ വ്യാജ കറൻസി നിർമ്മിച്ച നാല് പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ കറൻസി നിർമ്മിച്ച നാല് പേർക്ക് തടവ്. 20 ദിനാറിന്റെ നോട്ടുകള്‍ വ്യാജമായി നിര്‍മ്മിച്ച കേസിലാണ് കൗണ്‍സിലര്‍ ഹസ്സന്‍ അല്‍ ഷമ്മാരി അധ്യക്ഷനായ അപ്പീല്‍ കോടതി നാല് വര്‍ഷം തടവ് വിധിച്ചത്. നോട്ടുകള്‍ വ്യാജമായി നിര്‍മിച്ച് സ്റ്റോളുകള്‍, ഷോപ്പ് ഉടമകള്‍, ഡെലിവറി സര്‍വീസ് ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ വശം മാര്‍ക്കറ്റില്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചു. ഒന്നിലധികം പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന്, സുരക്ഷാ സേന നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. വ്യാജ നോട്ടുകളും ഒപ്പം,അവ അച്ചടിക്കാനുള്ള ഉപകരണങ്ങളും അധികൃതര്‍ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASICLICK.COM - WordPress Theme by WPEnjoy