കുവൈത്ത് സിറ്റി: കുവൈത്തിൽ തണുപ്പ് കാലം ആരംഭിച്ചതോടെ രാജ്യത്ത് നിരവധി ദേശാടന പക്ഷികളും എത്തുകയാണ്. സുലൈബിഖാത്, ജഹ്‌റ കടൽ തീരങ്ങളിൽ ആയിരക്കണക്കിന് അരയന്നങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്. എല്ലാ വർഷവും തണുപ്പ് കാലം ആരംഭിക്കുന്നതോടെയാണ് ഇവ കൂടുതലായി കാണപ്പെടുന്നതായി പരിസ്ഥിതി പബ്ലിക് അതോറിറ്റി ഫോർ ടെക്‌നിക്കൽ അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ-സൈദാൻ പറഞ്ഞു. ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിൻ്റെ തെക്കൻ ഭാഗങ്ങളിലും വസിക്കുന്ന150 സെൻ്റീമീറ്റർ നീളവും 4 കിലോഗ്രാം വരെ തൂക്കവുമുള്ള ഗ്രേറ്റർ ഫ്ലമിംഗോയെന്ന് അറിയപ്പെടുന്നവയാണ് ഇവയിൽ ഏറെയും. തണുപ്പ് കാലം ആരംഭിക്കുന്നതോടെ ഇവ കുവൈത്തിലൂടെ കടന്നുപോകുന്നവയാണ്. വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ഈ പക്ഷികൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണി പരിസ്ഥിതി മലിനീകരണമാണ്. മനോഹരമായ ഇവയുടെ തൂവലുകൾ കൈക്കലാക്കുന്നതിന് വേണ്ടി കൊന്നൊടുക്കുന്നതും ഇരപിടിയൻ പക്ഷികൾക്ക് ഭക്ഷണമായി ഉപയോഗിക്കുന്നതും ഇവയുടെ വംശനാശത്തിനുള്ള മറ്റൊരു കാരണമാണ്. കുഞ്ഞു പ്രായത്തിൽ ഇവയുടെ തൂവലുകളുടെ നിറം ഇരുണ്ട ചാരനിറമായിരിക്കും. വളരുമ്പോൾ തൂവലുകൾ പിങ്ക് നിറമായി മാറുന്നതായും അദ്ദേഹം വിശദീകരിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR