കുവൈത്തിലെ പൗരന്മാർക്കും താമസക്കാർക്കും സിവിൽ ഐഡി കാർഡ് നിർബന്ധിത രേഖയാണ്. സർക്കാർ സേവനങ്ങൾ, വിദ്യാഭ്യാസം, യാത്ര എന്നിവയ്ക്കായി സിവിൽ ഐഡി അത്യാവശ്യമാണ്. മാത്രമല്ല, കൃത്യസമയത്ത് സിവിൽ ഐഡി പുതുക്കണം. പുതുക്കിയില്ലെങ്കിൽ പിഴ ഈടാക്കും.
കുവൈത്ത് സിവിൽ ഐഡി പിഴ ഓൺലൈനായി പരിശോധിക്കാം…. വെബ്സൈറ്റ് വഴി
ഘട്ടം 1: പിഎസിഐ വെബ്സൈറ്റ് സന്ദർശിക്കുക.
www.paci.gov.kw ക്ലിക്ക് ചെയ്ത് ഔദ്യോഗിക പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) വെബ്സൈറ്റിലേക്ക് പോകുക.
ഘട്ടം 2: കാർഡ് & ഫൈൻ പേയ്‌മെൻ്റിൽ ക്ലിക്ക് ചെയ്യുക
പിഎസിഐ വെബ്സൈറ്റിന്റെ ഹോംപേജിലെ സേവന വിഭാഗത്തിൽ നിന്ന് “കാർഡും ഫൈൻ പേയ്‌മെൻ്റും” തെരഞ്ഞെടുക്കുക.
ഘട്ടം 3: സിവിൽ ഐഡി നമ്പർ നൽകുക
പിഴകളുടെ ഒരു ലിസ്റ്റ് നിങ്ങൾക്ക് കാണാനാകും.
സിവിൽ ഐഡി പിഴ ഓൺലൈനായി പേയ്‌മെൻ്റ് എങ്ങനെ?
സിവിൽ ഐഡി പിഴകൾ കണ്ടെത്തുമ്പോൾ, ഉടൻതന്നെ അടയ്ക്കണം. PACI വെബ്സൈറ്റ് പണമടയ്ക്കുന്നത് എളുപ്പമാക്കുന്നു.
ഘട്ടം 1: PACI വെബ്‌സൈറ്റിലേക്ക് പോകുക
www.paci.gov.kw എന്നതിൽ ഔദ്യോഗിക പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) വെബ്സൈറ്റ് സന്ദർശിക്കുക.
ഘട്ടം 2: കാർഡ് & ഫൈൻ പേയ്‌മെൻ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക
PACI ഹോംപേജിൽ, വലതുവശത്തുള്ള “കാർഡ് & ഫൈൻ പേയ്‌മെൻ്റ്” കണ്ടെത്തി ക്ലിക്ക് ചെയ്യുക.
ഘട്ടം 3: നിങ്ങളുടെ സിവിൽ ഐഡി നമ്പർ നൽകുക
ഘട്ടം 4: കുടിശ്ശികയായി വന്നിട്ടുള്ള പിഴ അടയ്ക്കുക
ഐഡി സമർപ്പിച്ചതിന് ശേഷം ഏതെങ്കിലും പിഴ വരുന്നുണ്ടെങ്കിൽ പേ ബട്ടണിൽ ക്ലിക്ക് ചെയ്ത് നെക്സ്റ്റിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: പിഴ അടയ്ക്കാനുള്ള നിർദേശങ്ങൾ പിന്തുടരുക
ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ശ്രദ്ധാപൂർവ്വം നൽകി പിഴ അടയ്ക്കൽ പ്രക്രിയ പൂർത്തീകരിക്കുക. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR