കുവൈത്ത് സിറ്റി: കുവൈത്തിൽ റോഡ് സുരക്ഷാ ശക്തമാക്കുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങുന്നു. ഏകദേശം 252 എഐ ക്യാമറകൾ സ്ഥാപിക്കുമെന്ന് ട്രാഫിക് ബോധവത്കരണ വകുപ്പ് അസി. ഡയറക്ടർ കേണൽ അബ്ദുല്ല ബു ഹസ്സൻ അൽ അഖ്ബർ വ്യക്തമാക്കി. വാഹനത്തിലുള്ളവർ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്താനും റെക്കോഡ് ചെയ്യാനും പ്രത്യേകം രൂപകൽപന ചെയ്തിട്ടുള്ളതാണ് ക്യാമറകൾ. വാഹനത്തിന്റെ മുൻസീറ്റിൽ ഇരിക്കുന്ന കുട്ടിക്കുള്ള പിഴ അഞ്ച് ദിനാറിൽനിന്ന് 50 ദീനാറായി ഉയർത്തുമെന്ന് കേണൽ അബ്ദുല്ല ബു ഹസ്സൻ സൂചിപ്പിച്ചു. രാജ്യത്ത് പോയന്റ് ടു പോയന്റ് കാമറകൾ ഉപയോഗിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR