കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ സ്റ്റേറ്റ് സെക്യൂരിറ്റി ക്രൈംസ് നിയമം ലംഘിച്ചതിന് കുവൈത്തി യുവതിയെ ക്രിമിനൽ കോടതി മൂന്ന് വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. അമീറിനെ അപമാനിച്ചു, ഭരണകൂടത്തെ അട്ടിമറിക്കാൻ പ്രേരിപ്പിച്ചു, ആശയവിനിമയ ഉപകരണങ്ങൾ ദുരുപയോഗം ചെയ്തു എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ ചുമത്തിയിരുന്നത്. രാജ്യത്തിന് പുറത്തുള്ള ആരോ തന്നെ ഭീഷണിപ്പെടുത്തി ട്വീറ്റുകൾ പോസ്റ്റ് ചെയ്യാൻ നിർബന്ധിച്ചതായി ആരോപണങ്ങൾ നിഷേധിച്ച് കൊണ്ട് പ്രതി അവകാശപ്പെട്ടു. സമഗ്രമായ അന്വേഷണത്തിന് ശേഷമാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR