കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം വിവിധയിടങ്ങളായി തീപിടിത്തമുണ്ടായി. അബ്ദലി, ഷുവൈഖ്, സെവൻത് റിങ് റോഡ് എന്നിവിടങ്ങളിലുണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണവിധേയമാക്കി. അബ്ദലിയിൽ കോഓപറേറ്റീവ് സൊസൈറ്റിക്ക് സമീപമുള്ള കടകളിലാണ് തീപിടിത്തമുണ്ടായത്. അബ്ദലി, സുബ്ബിയ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഇവിടെ ആർക്കും പരിക്കില്ലെന്ന് ജനറൽ ഫയർഫോഴ്സ് അറിയിച്ചു. സെവൻത് റിങ് റോഡിൽ വലിയ ട്രക്കിലുണ്ടായ തീപിടിത്തവും അഗ്നിശമന സേനാംഗങ്ങൾ അണച്ചു. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു മരപ്പണി വർക്ക്ഷോപ്പിലെ തീപിടിത്തവും നിയന്ത്രണവിധേയമാക്കി. ഇവിടെയും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR