കുവൈത്ത് സിറ്റി: ഏകീകൃത സർക്കാർ ഇലക്‌ട്രോണിക് സേവന ആപ്ലിക്കേഷനായ ‘സഹേൽ’ വഴിയുള്ള “ഹജ്ജ് കാംപെയിൻ അന്വേഷണ സേവനം ബുധനാഴ്ച ആരംഭിച്ചതായി ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. 1446 AH സീസണിലെ ഹജ്ജ് കാംപെയ്‌നുകളെ കുറിച്ചുള്ള വിശദാംശങ്ങൾ ആപ്ലിക്കേഷൻ വഴി എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ ഈ സേവനം ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നെന്ന് മന്ത്രാലയം അതിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കിട്ട പ്രസ്താവനയിൽ വിശദീകരിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/IXIX5nGgCWVEO66RDXbzXR